കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം 28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ. ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവി എന്ന വിഷയത്തിലെ എന്‍ജിനീയര്‍മാരുടെ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി ബാധിക്കുന്ന പ്രാദേശിക സമൂഹവും പദ്ധതി ആവിഷ്കരിക്കുന്നവരും തമ്മില്‍ ശരിയായ ആശയവിനിമയം നടക്കേണ്ടത് മികച്ച പ്രവര്‍ത്തനത്തിനും പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിനും അത്യന്താപേക്ഷിതമാണെന്നും എം.ഡി പറഞ്ഞു.
എ. അനില്‍കുമാര്‍ പിള്ള മോഡറേറ്ററായിരുന്നു. കേശവ ചന്ദ്രന്, ജോസ് കുര്യന്, വി. സുരേഷ്, ഡോ. അനില്‍ ജോസഫ്, എസ്. സുരേഷ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍.
നിര്‍മാണ മേഖലയിലെ സുസ്ഥിരതയുടെ പ്രാധാന്യം, ഹരിത നിര്‍മിതിക്ക് സാമഗ്രികള്‍ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട്, ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.