ഫോർട്ട് കൊച്ചി: നാവിക വാരാഘോഷ ഭാഗമായി ഫോർട്ട് കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.എൻ.എസ് ദ്രോണാചാര്യയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നേവൽ സിംഫോണിക് ബാൻഡ് സംഗീതപരിപാടി നടന്നു. നാവികസേന സംഗീതവിഭാഗത്തിലെ 29 അംഗങ്ങളാണ് സംഗീതനിശയിൽ പങ്കെടുത്തത്.
ഇന്ത്യൻ, വെസ്റ്റേൺ, ക്ലാസിക്കൽ പുതിയതും പഴയതുമായ ഹിറ്റ് ഗാനങ്ങളുടെ ആവിഷ്കാരം സംഗീതപ്രേമികളെ ആകർഷിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾ വാദ്യ ഉപകരണങ്ങളിലൂടെ മീട്ടിയപ്പോൾ ശ്രോതാക്കൾക്കും ആസ്വാദനത്തിന് വഴിയൊരുക്കി.
ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ് ഓഫിസർ വി.ഇസഡ്. ജോബ് മുഖ്യ അതിഥിയായിരുന്നു. ലെഫ്. കമാൻഡർ പ്രദീപ് കുമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.