കൊച്ചി: പ്രവർത്തനമാരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കകം തന്നെ കൊച്ചി ജലമെട്രോയെ പൊതുജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ട് റൂട്ടുകളിലായി ദിവസേന നൂറിലധികം സർവിസുകളാണ് കൊച്ചി ജലമെട്രോക്കുള്ളത്. സർവിസ് ആരംഭിച്ച് മൂന്ന് ആഴ്ചക്കകം 1,90,000ത്തിലധികംപേർ (ബുധനാഴ്ച ഉച്ചവരെ 191,413 പേർ) ജല മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയതായി കണക്കുകൾ പറയുന്നു.
നിലവിൽ ശരാശരി 9000 പേരാണ് ദിവസേന യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജല മെട്രോയുടെ പ്രവർത്തനം. വൈറ്റിലയിലെ ഓപറേഷൻസ് കൺട്രോൾ സെന്ററിൽനിന്ന് സദാസമയം നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് മെട്രോയുടെ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളുടെയും ടെർമിനലുകളുടെയും പ്രവർത്തനം. യാത്രക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകിയാണ് മെട്രോയുടെ പ്രവർത്തനമെന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.