‘മ​അ്ദ​നി നാ​ടു​ക​ട​ത്ത​ലി‍​െൻറ കാ​ല്‍നൂ​റ്റാ​ണ്ട്’ പ്ര​മേ​യ​ത്തി​ല്‍ പി.​ഡി.​പി സം​ഘ​ടി​പ്പി​ച്ച പൗ​രാ​വ​കാ​ശ സ​മ്മേ​ള​നം

പി.​വി. ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മഅ്ദനിയുടെ നാടുകടത്തല്‍ ജനാധിപത്യ ഇന്ത്യക്ക് നാണക്കേട് -പി.വി. ശ്രീനിജിന്‍

കൊച്ചി: രാജ്യത്ത് ഒരുപൗരന്‍ വിചാരണത്തടവുകാരനായി കാല്‍ നൂറ്റാണ്ടോളം കഴിയേണ്ടിവരുന്നത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. 'മഅ്ദനിയുടെ നാടുകടത്തലി‍െൻറ കാല്‍നൂറ്റാണ്ട്' പ്രമേയത്തില്‍ പി.ഡി.പി കലൂർ കറുകപ്പിള്ളിയില്‍ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകിയെത്തുന്ന നീതി നിഷേധമാണെന്ന നിയമവാക്യം മഅ്ദനി കേസില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് കേവലം ഒരുവ്യക്തിയുടെ പ്രശ്നമല്ല. രാജ്യത്തൊട്ടാകെ ജനാധിപത്യധ്വംസനങ്ങള്‍ ഭരണകൂട പിന്തുണയോടെ അരങ്ങേറുമ്പോള്‍ ശക്തമായ ചെറുത്തുനിൽപ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്‍റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.എസ്. രാജേഷ്, നൗഫല്‍ ബാഖവി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ലാലുജോസ് കാച്ചപ്പിള്ളി, സലാം കരിമക്കാട്, മുഹമ്മദ് സുനീര്‍, ഹനീഫ നെടുംതോട്, സി.എസ്. ജമാല്‍, ലത്തീഫ് പള്ളുരുത്തി, മുഹമ്മദ് ഇദ്രീസ് ഷാഫി, കെ.എ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Madani's deportation a disgrace to democratic India: PV Sreenijin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.