കൊച്ചി: മഹാരാജാസ് കോളജ് മെന്‍സ് ഹോസ്റ്റലില്‍ റാഗിങ്ങിെൻറ പേരിൽ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. കോളജിലെ ആൻറി റാഗിങ് സെല്ലിെൻറ റിപ്പോര്‍ട്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് തേടിയത്. റാഗിങ്ങിെൻറ ഭാഗമായാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ശേഷം ഇത് പൊലീസിന് കൈമാറും. ഹോസ്റ്റല്‍ വാര്ഡെൻറയും ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മർദന വിവരം ശ്രദ്ധയിൽപെട്ടിട്ടില്ല എന്നാണ് ഇവരുടെ മൊഴി.
മര്‍ദനമേറ്റ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥി റോബിന്‍സ് നിലവില്‍ കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കോളജ് ആൻറി റാഗിങ് സെല്ല് ആശുപത്രിയിലെത്തി റോബിന്സില്നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കോളജില്‍ യോഗം ചേര്‍ന്ന ശേഷമാണ് സെല്ല് അംഗങ്ങള്‍ റോബിന്‍സിനെ സന്ദര്‍ശിച്ചത്.
ഹോസ്റ്റലില്‍ അഡ്മിഷന് ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ചിലര്‍ ചേര്‍ന്ന് റോബിന്‍സിനെ വിളിച്ചുകൊണ്ടുപോയി ഹോസ്റ്റലിൽ മര്‍ദിക്കുകയായിരുന്നു. കോളജില്‍ എസ്.എഫ്.ഐക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും പ്രവര്‍ത്തനഫണ്ട് പിരിക്കാന്‍ പോകാനാകില്ലെന്നും പറഞ്ഞതിെൻറ മുന്‍വൈരാഗ്യത്തില്‍ മര്‍ദിെച്ചന്നാണ് റോബിന്സിെൻറ വിശദീകരണം. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.