മഹേഷിെൻറ ‘പെർഫെക്ട് ഒ.കെ’ വിഡിയോയിൽനിന്ന്

മഹേഷി​െൻറ മിമിക്രി; മച്ചാനേ, ഇത് പെർഫെക്ട് ഒ.കെ...

കൊച്ചി: കോഴിക്കോട്ടുകാരായ നൈസലും അശ്വിൻ ഭാസ്കറും ഹിറ്റാക്കിയ പെർഫെക്ട് ഒ.കെയുടെ മോദി-പിണറായി വെർഷനാണ് ഒരാഴ്ചയായി ഫേസ്ബുക്കും വാട്സ്​ആപ്പും ഭരിക്കുന്ന വൈറൽ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തെ പെർഫെക്ട് ഒ.കെ പാട്ടുപഠിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മിമിക്രിയിലൂടെ അവതരിപ്പിച്ച മച്ചാൻ ഇവിടെയുണ്ട്. എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശിയായ മഹേഷ് കുഞ്ഞുമോനാണ് ആ മിമിക്രിയുടെ പിന്നിലുള്ള പ്രതിഭ. മോദിയുടെയും പിണറായിയുടെയും സ്വതസിദ്ധശൈലിയും ഭാഷയും ശബ്​ദവും അനുകരിച്ച് 'പെർഫെക്ട് ഒ.കെ' വിഡിയോയെ മഹേഷ് മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു.

പൃഥ്വിരാജ് മുഖ്യ കഥാപാത്രമായി അടുത്തിടെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ 'കോൾഡ് കേസ്' ചിത്രത്തിൽ അകാലത്തിൽ പൊലിഞ്ഞ നടൻ അനിൽ നെടുമങ്ങാടിന് ശബ്​ദം നൽകിയതും മഹേഷാണ്.

അനിലി​െൻറ ശബ്​ദം കൃത്യമായി അവതരിപ്പിച്ചതിനാൽ മഹേഷാണ് ഡബ്ബ്​ ചെയ്ത​െതന്ന് പലർക്കും വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിെൻറ 'അയ്യപ്പനും കോശിയും' ചിത്രത്തിലെ ശബ്​ദം അനുകരിച്ച് ശ്രദ്ധ നേടിയപ്പോൾതന്നെ മഹേഷിനെ വിളിച്ച് അനിൽ അഭിനന്ദിച്ചിരുന്നു. നേരിൽ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അനിലേട്ടൻ പോയതെന്ന് മഹേഷ് പറയുന്നു.

മരിക്കുന്നതിനുമുമ്പ് അദ്ദേഹം അഭിനയിച്ച പീസ്, അനുരാധ ക്രൈം നമ്പർ 59/2019 തുടങ്ങിയ ചിത്രങ്ങളിലേക്കും ഡബ്ബിങ്ങിന്​ വിളിച്ചിട്ടുണ്ട്. ചാനലുകളിലെ മിമിക്രി പരിപാടികളിലൂടെയാണ് മഹേഷ് ശ്രദ്ധേയനാവുന്നത്. 'കോൾഡ് കേസി'ൽ അവസരം കിട്ടിയതും ഇതുവഴിതന്നെ.

മിമിക്രി കലാകാരനായിരുന്ന ജ്യേഷ്​ഠൻ അജേഷ് ചെയ്യുന്നത്​ കണ്ടാണ് ഈ രംഗത്ത്​ ആദ്യ ചുവടുവെച്ചത്. പിന്നീടെന്നും വഴികാട്ടിയായതും പ്രോത്സാഹനമേകിയതും അജേഷുതന്നെ. മഹേഷ് മിമിക്സ് എന്ന യൂട്യൂബ് ചാനലും തുടങ്ങി. വിനീത് ശ്രീനിവാസനെ അനുകരിച്ചതും ഹിറ്റായിരുന്നു. വിജയ് ചിത്രമായ മാസ്​റ്ററിെൻറ മലയാളം പതിപ്പിൽ വിജയ് സേതുപതിക്ക് ശബ്​ദം നൽകിയ മഹേഷ് ആലുവയിൽ എ.വി.ടി മെകോർമിക്ക്​ കമ്പനിയിലെ ജോലിക്കാരനാണ്.

Tags:    
News Summary - mahesh's mimicry is viral now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.