ഷിബു

ലോഡുമായി പോയ വാഹനം മറിച്ചുവിറ്റ് മുങ്ങിയ പ്രതി പിടിയില്‍

കൊച്ചി: ലോഡുമായി പോയ വാഹനം മറിച്ചുവിറ്റ് മുങ്ങിയ പ്രതി എറണാകുളം സെന്‍ട്രല്‍ പൊലീസി​െൻറ പിടിയില്‍. തിരുവനന്തപുരം പേരൂര്‍കോണം സ്വദേശി ഷിബുവാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. എറണാകുളം പുല്ലേപ്പടി വീക്ഷണം റോഡിലെ ട്രാവല്‍കിങ് എന്ന സ്ഥാപനത്തില്‍നിന്ന്​ ലോഡുമായി തിരുവനന്തപുരത്തേക്ക് പോയി വാഹനം മറിച്ചുവിറ്റ് മുങ്ങുകയായിരുന്നു.

തിരുവനന്തപുരം ഉദയന്‍കുളങ്ങര ഭാഗത്തുനിന്ന് ട്രാവലര്‍ വാന്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പിനെക്കുറിച്ച്​ അറിയുന്നത്. തുടര്‍ന്നാണ് പ്രതി പിടിയിലായത്.

Tags:    
News Summary - Man arrested for selling vehicle without owner's knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.