കാക്കനാട്: വൃക്കകൾ തകരാറിലായ 26 കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. തൃക്കാക്കര ദേശീയകവല മല്ലശ്ശേരി വീട്ടിൽ റഫീഖിന്‍റെയും സഫിയയുടെയും മകൻ അൽത്താഫാണ് വൃക്ക മാറ്റിവെക്കാൻ കനിവു തേടുന്നത്.
അഞ്ചുവർഷം മുമ്പ് പിതാവ് റഫീഖ് സ്വന്തം വൃക്ക നൽകിയിരുന്നു. കഴിഞ്ഞമാസം കോവിഡ് ബാധിച്ചതിനെ തുടർന്നാണ് വീണ്ടും രോഗം മൂർച്ഛിച്ചത്. ചികിത്സക്ക് 25 ലക്ഷം രൂപയോളമാണ് ചെലവ്. ഓട്ടോ ഡ്രൈവറായ റഫീഖിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് വാർഡ് കൗൺസിലർ അഡ്വ. ലിയ തങ്കച്ചൻ കൺവീനറും നവജ്യോതി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സാജു മൈക്കിൾ ചെയർമാനുമായി ചികിത്സ സഹായസമിതി രൂപവത്കരിച്ചു. യൂനിയൻ ബാങ്കിന്‍റെ കാക്കനാട് ചെമ്പുമുക്ക് ശാഖയിൽ 66212010000500 എന്ന നമ്പറിൽ ജോയന്‍റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് -UBIN0826626. ഗൂഗിൾ പേ നമ്പർ -ഫോൺ: 9526885543, 9037608273
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.