മരട്: നെട്ടൂര്‍-മാടവന പി.ഡബ്ല്യു.ഡി റോഡില്‍ പഴയ മാര്‍ക്കറ്റിനടുത്ത് വി.ഇ റെസിഡന്‍സി ഫ്ലാറ്റിന് മുകളില്‍നിന്നും വീണ് യുവാവ് മരിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന പത്തനംതിട്ട ഏഴംകുളം സ്വദേശി പ്ലാേൻറഷൻമുക്ക് കോട്ടക്കോയിക്കൽ വീട്ടിൽ സ്വദേശി മുഹമ്മദ് ഷാനാണ് (27) മരിച്ചത്.
ശനിയാഴ്ച രാത്രി 11.30ഒാടെയാണ് അപകടം. മൂന്നാമത്തെ നിലയില്‍നിന്ന് വീഴുകയായിരുന്നു. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ശബ്ദം കേട്ട് നോക്കുമ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ലേക് ഷോർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയുടെ പിൻവശം അടിച്ചാണ് വീണത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീഴുന്നതിനിടയില്‍ തല സണ്‍ഷൈഡില്‍ തട്ടിയതായും ഇവിടെനിന്നും മുടിയുടെ അംശം കണ്ടെത്തിയതായും അവർ പറഞ്ഞു.
ഫ്ലാറ്റിെൻറ തുടക്കം മുതൽ ഷാന്‍ ഇവിടെ താമസിച്ച് വരികയായിരുന്നു. ബിസിനസ് ആവശ്യവുമായിട്ടാണ് ഷാന്‍ നെട്ടൂരില്‍ താമസമാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍ ബിസിനസ് തകര്‍ന്നതായും പറയുന്നു. പനങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പിതാവ്: സലീം, മാതാവ്: ഹസീന സഹോദരി: ഷെജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.