കൊച്ചി: നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെ കടകളിൽ മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ. കൊല്ലം മൂരിക്കോട് കോട്ടത്തല സ്വദേശി അഭിലാഷ് (40) എന്ന മൂഴിക്കോട് രാജേഷാണ് പാലാരിവട്ടം പൊലീസിെൻറ വിദഗ്ധ നീക്കത്തിനൊടുവിൽ പിടിയിലായത്. 2012 മുതൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ അഭിലാഷ് പലതവണ ജയിലിൽ കിടന്നിട്ടുമുണ്ട്.
കഴിഞ്ഞവർഷം ജൂണിൽ കോഴിക്കോട് ജില്ല ജയിലിൽനിന്ന് ഇറങ്ങിയ ഇയാൾ കൊച്ചിയിൽ തുടർച്ചയായി മോഷണം നടത്തിയിരുന്നു. പ്രധാനമായും മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.
കഴിഞ്ഞ വെള്ളിയാഴ്ച പാലാരിവട്ടം ഭാഗെത്ത മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈൽ ഫോണും കവർന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എറണാകുളം എ.സി.പി നിസാമുദ്ദീെൻറ നിർദേശപ്രകാരം പാലാരിവട്ടം സി.ഐ രൂപേഷ് രാജ്, എസ്.ഐമാരായ രൂപേഷ്, രതീഷ്, സുരേഷ്, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒമാരായ മാഹിൻ, അരുൺ എന്നിവർ ചേർന്നാണ് സൈബർസെല്ലിെൻറ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.