പെരുമ്പാവൂര്‍: ഇരിങ്ങോളില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ ഭൂവസ്ത്ര നിര്‍മാണ കമ്പനി കത്തിനശിച്ചു. എ.എം റോഡില്‍ എം.എല്‍.എ ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് എതിര്‍വശത്തുള്ള ജെ.ബി.സി ഇന്റര്‍നാഷനല്‍ എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച രാത്രി 12ന് ശേഷം തീപിടിത്തമുണ്ടായത്. കമ്പനി പൂര്‍ണമായും കത്തിനശിച്ചു.
യൂറോപ്പ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയര്‍ ഉൽപന്നങ്ങള് കയറ്റി അയക്കുന്നതാണ് കമ്പനി. ഏകദേശം ഒന്നരക്കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ചേര്‍ത്തല സ്വദേശി പോള്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
5000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ സ്റ്റോര്‍ റൂം, ഓഫിസ്, ഉപകരണങ്ങള്‍ നിര്‍മാണ സാമഗ്രികള്‍ എല്ലാം കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട് വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് ജീവനക്കാര്‍ പോയതെന്ന് പറയുന്നു. അര്‍ധരാത്രി തീയും പുകയും കണ്ട് റോഡിലൂടെ പോയവരാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിരക്ഷസേനയെ അറിയിക്കുകയായിരുന്നു.
പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, ആലുവ, പട്ടിമറ്റം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലെ 10ന് യൂനിറ്റുകള്‍ ബുധനാഴ്ച രാവിലെ വരെ പ്രവര്‍ത്തിച്ചാണ് തീയണച്ചത്.
പെരുമ്പാവൂര്‍ സ്റ്റേഷന് ഓഫിസര്‍ പി.കെ. സുരേഷ്, അസി. സ്റ്റേഷന് ഓഫിസര്‍ പി.എ. സുബ്രഹ്മണ്യന്, ഗ്രേഡ് എ.എസ്.പി.ഒ പി.സി. ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.