മട്ടാഞ്ചേരി: വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺ ഹാളിന് ശാപമോക്ഷമാകുന്നു. ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നവീകരണം ആരംഭിച്ചത്. സീലിങ് പ്രവൃത്തികളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. ടൗൺഹാൾ വളപ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളും നീക്കിത്തുടങ്ങി.
വെജിറ്റേറിയൻ ഭക്ഷണശാലയടക്കം വിപുലമായ നവീകരണമാണ് നടത്തുന്നത്. കലാപരിപാടികൾക്കായി എക്കോ രഹിത സിസ്റ്റം ഉൾപ്പെടെ സജ്ജീകരിക്കും. കഴിഞ്ഞ ആഗസ്റ്റിൽ നവീകരണ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പത്ത് മാസത്തിനുശേഷമാണ് ജോലികൾ ആരംഭിക്കുന്നത്. നഗരസഭ ഫോർട്ട് കൊച്ചി മേഖല അസി. എക്സിക്യൂട്ടിവ് എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം സഹായം നൽകാമെന്ന് ബി.പി.സി.എൽ കൊച്ചി റിഫൈനറി ജനറൽ മാനേജർ ജോർജ് തോമസ് മേയറെ അറിയിച്ചിരുന്നു.
നാല് മാസത്തിനകം നവീകരണം പൂർത്തിയാകാൻ കഴിയുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.