കാക്കനാട്: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസന ഭാഗമായി പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള പ്രവർത്തനം തുടങ്ങിയതുമുതൽ, സമീപപ്രദേശങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് ഉമ തോമസ് എം.എൽ.എ കുറ്റപ്പെടുത്തി.
യോഗം വിളിച്ച്, ചർച്ച നടത്തി, ഈ പ്രദേശങ്ങളിലെ ഗതാഗത സംവിധാനം സുഗമമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹറക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും മുമ്പായി മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാവൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കെ.എം.ആർ.എൽ അക്കാര്യം പരിഗണിച്ചില്ലെന്നും എം.എൽ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.