ഉടമയറിയാതെ വാടകവീട് പണയത്തിന്​ നൽകി; പ്രതി അറസ്​റ്റിൽ

കൊച്ചി: ഉടമയറിയാതെ വാടക വീട്‌ പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാളെ എളമക്കര പൊലീസ്‌ പിടികൂടി. തൃശൂർ വലപ്പാട്‌ കരിയാമുട്ടം കറപ്പംവീട്ടിൽ ഫൈസലിനെയാണ്‌ (44) അറസ്​റ്റ്​ ചെയ്തത്‌.

കഴിഞ്ഞ മാർച്ചിലാണ്‌ പോണേക്കര സ്വദേശി സഞ്ജയ് വാര്യരുടെ വീട്‌ റിയൽ എസ്‌റ്റേറ്റ്‌ ഇടപാടുകാരനായ ഫൈസലും സംഘവും വാടകക്കെടുത്ത്​ പണയപ്പെടുത്തിയത്.വ്യാജ രേഖയുണ്ടാക്കി എട്ട്‌ ലക്ഷത്തോളം രൂപക്കാണ്​ പണയത്തിന്​ നൽകിയത്​.

കൂട്ടുപ്രതികളെ പിടികൂടാനുണ്ട്. എസ്‌.ഐ.മാരായ എം.ഒ. ജോയി, എം.എ. ഫൈസൽ, എ.എസ്‌.ഐമാരായ ടി.ആർ. സെൻ, സുധീഷ്‌ബാബു, സീനിയർ സി.പി.ഒ പി.സി. രാജേഷ്‌ എന്നിവർ ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

Tags:    
News Summary - money swindled by pledging rented home without the permission of house owner; defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.