ശ്രീമൂലനഗരം: ദേശം -ആലുവ റോഡിന്റെ ഒരുഭാഗം തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതെയായി. ജലജീവന്‍ മിഷന് പദ്ധതിക്കായി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും, ദേശം മെയിന്‍ റോഡുകളിലും, പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങളായി കുഴിച്ചിട്ടത് ഇത് വരെ പൂര്‍വസ്ഥിതിയിലാക്കാത്തതില്‍ ശക്തമായ പ്രതിഷേധവും ഉയർന്നു.
സൈക്കിള്യാത്രക്കാരായ വിദ്യാർഥികളും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവരും ഈ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കനത്ത പൊടിശല്യം മൂലം യാത്രക്കാരും റോഡിന് ഇരു വശത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും അവതാളത്തിലായി. ശ്രീമൂലനഗരം, തെറ്റാലി, പുതിയ റോഡ്, ചൊവ്വര തുമ്പാകാവ് തുടങ്ങിയ സ്ഥലങ്ങളിലും റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം പ്രമാണിച്ച് നിരവധി വലിയ ബസുകളും മറ്റ് വാഹനങ്ങളും ഇത് വഴി ഓടുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നവകേരള സദസ്സില്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും റസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മ എഡ്രാക്ക് ശ്രീമൂലനഗരം മേഖല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.