മുനമ്പം: വൈപ്പിനിലെ മത്സ്യത്തട്ടുകളിൽ പുതിയൊരിനം മത്സ്യം കൂടി സ്ഥാനം ഉറപ്പിച്ചു. ഒറ്റനോട്ടത്തിൽ അയലയുടെ ഗണവും തിരിയാൻ മത്സ്യത്തിന്റെ അപരനുമായി തോന്നുമെങ്കിലും ആള് പുലിയാണെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. രുചിയിലും വലുപ്പത്തിലും കേമനായതുകൊണ്ട് പുതിയ അതിഥിക്ക് പേരിട്ടതും പുലിമുരുകൻ എന്ന് തന്നെ.
അടുത്ത കാലത്തായിട്ടാണ് ഇവ കേരളക്കരയിൽ കണ്ടുതുടങ്ങിയത്. മുൻ കാലങ്ങളിൽ സിലോൺ തിരിയാൻ എന്ന പേരിൽ ഇതരസംസ്ഥാങ്ങളിൽനിന്ന് കേരളത്തിലെ മാർക്കറ്റുകളിൽ എത്തിയിരുന്നതായി തൊഴിലാളികൾ പറയുന്നു. ചിലയിടങ്ങളിൽ ഇതിനെ വള്ളിത്തിരിയാൻ എന്നാണ് പറയപ്പെടുന്നത്. ഒരു അടിയോളം വലുപ്പമുള്ള ഈ മത്സ്യം ഇപ്പോൾ ബോട്ടുകളിൽ വ്യാപകമായി ലഭിക്കുന്നുണ്ട്.
നീണ്ടു ഉരുണ്ട മീനിന് നല്ല കഴമ്പും രുചിയും ഉള്ളതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. മീൻ കിലോക്ക് 150 മുതൽ 180വരെയാണ് മാർക്കറ്റുകളിൽ വിൽപന. ഹാർബറുകളിൽ വില നൂറിനു താഴെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.