മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരറോഡ് വികസനത്തിനു അടുത്തയാഴ്ച തുടക്കമാകും. ഇതിന്റെ മുന്നോടിയായി പൊന്നുംവില കൊടുത്ത് ഏറ്റെടുത്ത ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും മൂന്നുഘട്ടമായി പൊളിച്ചുമാറ്റാൻ തീരുമാനമായി. ഇതിനായി റീസർവേ നടപടികൾ പൂർത്തിയാക്കി. ഇതിന്റെ രേഖകൾ ലഭ്യമാകുന്നതോടെ പൊളിക്കൽ നടപടികൾ ആരംഭിക്കും.
പി.ഒ ജങ്ഷൻ മുതൽ അരമനപ്പടി വരെയാണ് ആദ്യം പൊളിക്കുക. പിന്നീട് അരമനപ്പടി മുതൽ കച്ചേരിത്താഴം വരെ പൊളിക്കും. തുടർന്ന് നെഹ്റു പാർക്ക് മുതൽ വെള്ളൂർക്കുന്നം കവല വരെയാണ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കുക. ഇതിനു ശേഷം റോഡിന്റെ ഇരുവശത്തുമായി കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിക്കും. ചേംബറുകളുടെ നിർമാണം മാറാടിയിൽ ആരംഭിച്ചു. അഞ്ഞൂറോളം ചേംബറുകളുടെ നിർമാണം പൂർത്തിയായി. ചേംബറുകൾ സ്ഥാപിച്ച ശേഷമായിരിക്കും റോഡ് നിർമാണം ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.