മട്ടാഞ്ചേരി: ദക്ഷിണ നാവിക സേനകേന്ദ്രങ്ങളിൽ വെടിയേറ്റ് മരണം തുടർക്കഥയാകുന്നു. ഉന്നത പരിശീലന ഉേദ്യാഗസ്ഥർ മുതൽ ശിപായി വരെ വെടിയേറ്റ് മരിക്കുമ്പോൾ സ്വയം വെടിയേറ്റ് മരണം എന്നാണ് നാവികസേന കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. പ്രാദേശിക പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പലപ്പോഴും അന്വേഷണ റിപ്പോർട്ടുകൾ വെളിച്ചത്ത് വരാത്തത് നാവികസേന ജീവനക്കാർക്കൊപ്പം ജനങ്ങളിലും ആശങ്ക ഉയർത്തുന്നു.
2010 ജൂൈല ഏഴിനാണ് ഫോർട്ട്കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിലെ ഫയറിങ് റേഞ്ചിൽ ദക്ഷിണനാവിക കമാൻഡ് ചീഫ് ഓഫ് സറ്റാഫും റിയർ അഡ്മിറലുമായ എസ്.എസ്. ജാംവാൾ(45) വെടിയേറ്റ് മരിച്ചത്. സാഗർ പ്രഹരിബൽ ഫയറിങ് ഗ്രൂപ് രണ്ടാം ബാച്ചിെൻറ പരിശീലന ക്യാമ്പിലായിരുന്നു സംഭവം. ജമ്മു-കശ്മീർ സ്വദേശിയായ ജാം വാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തുവെന്നായിരുന്നു വിശദീകരണം. ജാംവാൾ കുടുംബസമേതം കൊച്ചിയിൽ താമസിക്കുകയായിരുന്നു. പ്രമോഷൻ ലഭ്യതക്ക് ഒരുമാസം മുമ്പാണ് അദ്ദേഹം മരിച്ചത്. മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പൊലീസും നാവികസേന പൊലീസും അന്വേഷണ ഫയൽ ക്ലോസ് ചെയ്തു.
2012 ഒക്ടോബർ 21നാണ് ഐ.എൻ.എസ് ദ്രോണാചാര്യയിൽതന്നെ ക്വിക്ക് റെസ്ക്യു സംഘം സബ് ലഫ്റ്റൻറ് അരുൺകുമാർ (27) വെടിയേറ്റ് മരിച്ചത്. അരുണും വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുെന്നന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിെൻറ അന്വേഷണവും എങ്ങുമെത്തിയില്ല. മാസങ്ങൾക്ക് മുമ്പ് സ്ഥാനക്കയറ്റം നേടിയ അരുൺകുമാറിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി വാർത്തയുണ്ടായെങ്കിലും പിന്നീട് ഇേതക്കുറിച്ചും വിശദീകരണമുണ്ടായില്ല.
ഐ.എൻ.എസ് ദ്രോണാചാര്യയിൽ നടന്ന രണ്ട് ആത്മഹത്യയും പകലായിരുെന്നങ്കിൽ 2013 ജൂൺ 13ന് ദക്ഷിണ നാവികസേന ആസ്ഥാനത്ത് സ്റ്റോർ ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ശിപായി രാധയുടെ (48) മരണം രാത്രിയിലായിരുന്നു. ഈ മരണവും ആത്മഹത്യയെന്നാണ് വിശദീകരണം. ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ മരിച്ച ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രിയുടെ മരണവും ആത്മഹത്യയെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.