കൊച്ചി: 'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി ജില്ലയിൽ നടന്ന പരിശോധനയിൽ രണ്ടാഴ്ചക്കിടെ ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി നശിപ്പിച്ചത് 102 കിലോ പഴകിയ മത്സ്യം. 180 വിൽപനശാലകളിൽ നടത്തിയ പരിശോധനയിൽ 88 സാമ്പിളുകൾ പരിശോധനക്കെടുത്തു. എല്ലാ പ്രധാനപ്പെട്ട മാർക്കറ്റുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലും പരിശോധന നടത്തി. മീനിൽ രാസവസ്തുക്കൾ കലർത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പഴകിയ മത്സ്യങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞതായി ഭക്ഷ്യ സുരക്ഷ വകുപ്പധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16 മുതലാണ് മത്സ്യത്തിലെ മായം കണ്ടെത്താൻ ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്.
ഒരു കിലോ മത്സ്യത്തിൽ ഒരു കിലോ ഐസിട്ട് സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാൽ, ഇവർ മീൻ കൊണ്ടുവരുമ്പോൾ മാത്രം ഐസിടുകയാണ് ചെയ്യുന്നത്. തീരുന്നതിനനുസരിച്ച് ഐസ് ഇട്ട് കൊടുക്കാത്തതാണ് മത്സ്യം പഴകാൻ കാരണം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫുഡ് സേഫ്റ്റി അസി. കമീഷണർ അലക്സ് കെ.ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.