ഡീക്കൻമാരുടെ തിരുപ്പട്ടം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് സിറോ മലബാർ സഭ

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഡീ​ക്ക​ന്മാ​ർ​ക്ക് തി​രു​പ്പ​ട്ടം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്​ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന്​ സി​റോ മ​ല​ബാ​ർ സ​ഭ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഏ​കീ​കൃ​ത രീ​തി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കാ​മെ​ന്ന്​ സ​ന്ന​ദ്ധ​ത​യ​റി​യി​ക്കു​ന്ന പ്ര​ഖ്യാ​പ​നം ഒ​പ്പി​ട്ടു ന​ൽ​കു​ന്ന ഡീ​ക്ക​ന്മാ​ർ​ക്ക് പ​ട്ടം ന​ൽ​കാ​മെ​ന്നാ​ണ് ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യ​ത്. ഇ​പ്ര​കാ​രം, ഡീ​ക്ക​ന്മാ​ർ സ​മ്മ​ത​പ​ത്രം ന​ൽ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ അ​വ​ർ​ക്ക് തി​രു​പ്പ​ട്ടം ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​പ്പ​സ്തോ​ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സി​റോ മ​ല​ബാ​ർ സ​ഭ മീ​ഡി​യ ക​മീ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Ordinance of deacons; The Syro Malabar Church says that is false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.