മട്ടാഞ്ചേരി: 106 വർഷം പമ്പയാറ്റിൽ തുഴഞ്ഞ പള്ളിയോടം കൊച്ചി കാണാൻ എത്തുന്ന വിദേശ-സ്വദേശ സഞ്ചാരികൾക്ക് കാഴ്ചവിരുന്നൊരുക്കുന്നു. ആറന്മുള ദേശത്തെ തിരുവാറന്മുള 'പൂന്നത്തോട്ടം -അഞ്ച്' പള്ളിയോടമാണ് തനിമയുടെയും പെരുമയുടെയും അലങ്കാരങ്ങളുമായി കൊച്ചിയുടെ അഭിമാനക്കാഴ്ചയായി മാറിയിരിക്കുന്നത്.
മട്ടാഞ്ചേരി ജൂത തെരുവിലെ ഹെറിറ്റേജ് ആർട്സിൽ പള്ളിയോടത്തിന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി മലയാള സാംസ്കാരികതയെ കാഴ്ചക്കാരിലെത്തിക്കുകയാണ് ഉടമ മജ്നു കോമത്ത്.
130 വർഷം പഴക്കവും 106 വർഷം ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ തുഴഞ്ഞു കയറിയ ചരിത്രവുമാണ് പുന്നത്തോട്ടം പള്ളിയോടത്തിേൻറത്. കരകൗശല വിൽപനശാലയിലാണ് നയനമനോഹര കാഴ്ചയായി ഈ പള്ളിയോടം സ്ഥാപിച്ചിരിക്കുന്നത്.
കരക്കാരിൽനിന്ന് വിലക്കെടുത്ത പള്ളിയോടം ഒരു ബോട്ടിെൻറ സഹായത്തോടെ പമ്പയാറ്, വേമ്പനാട്, കൊച്ചി കായൽ വഴി എത്തിക്കുകയായിരുെന്നന്ന് മജ്നു കോമത്ത് പറഞ്ഞു. നിരവധി ആളുകൾ പള്ളിയോടം വിലയ്ക്ക് ചോദിെച്ചങ്കിലും വിൽക്കാതെ കേരളത്തിെൻറ സാംസ്കാരിക അഭിമാനമായി വിനോദസഞ്ചാരികൾക്ക് കാഴ്ച ഒരുക്കി കാത്തു സൂക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.