കൊച്ചി: സംസ്ഥാനത്തിെൻറ തീർഥാടന, വിനോദസഞ്ചാര മേഖലകളിലെ വലിയ വികസനത്തിന് വഴിതുറക്കുന്ന സമാന്തര എം.സി റോഡ് നിർമാണത്തിനുള്ള മുന്നൊരുക്കം പുരോഗമിക്കുന്നു. നിലവിലെ എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി എന്നിങ്ങനെ നാലുവരിയിൽ നീളുന്ന ദേശീയപാതക്ക് ജില്ലയിൽ ഭൂമിയേറ്റെടുക്കാനുള്ള മൂന്ന് (എ) വിജ്ഞാപനം ദേശീയപാത അതോറിറ്റി ദിവസങ്ങൾക്കുമുമ്പാണ് പുറപ്പെടുവിച്ചത്. ജില്ലയിലെ ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ 24 വില്ലേജിൽനിന്നാണ് ഭൂമിയേറ്റെടുക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിെൻറ ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴിയായ റോഡിെൻറ നീളം 257.51 കി.മീ. ആണ്, വീതി 45 മീറ്ററും. ഭാരത്മാല പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണം. എറണാകുളം കൂടാതെ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് ഈ റോഡ് കടന്നുപോവുക. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയും തലസ്ഥാന നഗരമായ തിരുവനന്തപുരത്തെയും വാണിജ്യതലസ്ഥാനമായ കൊച്ചിയെയും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുകയുമാണ് പാതയുടെ ലക്ഷ്യം. തിരുവനന്തപുരത്ത് ചെങ്കോട്ട പാത തുടങ്ങുന്നിടത്ത് ആരംഭിക്കുകയും അങ്കമാലിയിൽ സേലം-കൊച്ചി ദേശീയപാതയിൽ (എൻ.എച്ച് 544) അവസാനിക്കുകയും ചെയ്യുന്ന പാത നിർദിഷ്ട ഗിഫ്റ്റ് സിറ്റിയോട് േചർന്നാണ് കടന്നുപോവുക.
തീർഥാടന, വിനോദസഞ്ചാര വികസനം
ശബരിമലയിലേക്കും എരുമേലി, ഭരണങ്ങാനം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും എത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് നിർദിഷ്ട പാത. ഇതുകൂടാതെ കുളത്തൂപ്പുഴ, പുനലൂർ, കോന്നി, തെന്മല, തുടങ്ങിയ മേഖലകളിലെ വിനോദസഞ്ചാര വികസനത്തിനും പാത വഴിവെക്കും. നെടുമങ്ങാട്, പുനലൂർ, പത്തനാപുരം, കോന്നി, കാഞ്ഞിരപ്പള്ളി, പ്രവിത്താനം, തൊടുപുഴ തുടങ്ങിയവയാണ് പാത കടന്നുപോകുന്ന മറ്റുജില്ലകളിലെ പ്രധാന കേന്ദ്രങ്ങൾ. നിലവിലെ എം.സി റോഡ് വീതികൂട്ടി നാലു വരിയാക്കുന്നതിന് ഭൂമിയേറ്റെടുക്കാനും മറ്റുമായി വൻതുക നഷ്ടപരിഹാരമായി മാത്രം ചെലവുവരും. ഈ സാഹചര്യത്തിലാണ് സമാന്തരമായി പുതിയ റോഡ് നിർമിക്കാനുള്ള പദ്ധതിയിലേക്കെത്തിയത്. രണ്ടുവരിയിലുള്ള നിലവിലെ എം.സി റോഡ് 235 കി.മീ. ആണുള്ളത്.
കടന്നുപോകുന്ന താലൂക്കും വില്ലേജുകളും
ദേശീയപാത-66 വികസനം നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാന്‍ അദാലത്ത്
കൊച്ചി: ദേശീയപാത-66 വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്്ടപരിഹാരം അനുവദിക്കുന്നതിെൻറ ഭാഗമായി നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാൻ ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ല കലക്ടർ ജാഫർ മാലിക് അറിയിച്ചു.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, പറവൂർ താലൂക്കിലെ വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച മൂന്ന്-ഡി വിജ്ഞാപനത്തിൽ ഉള്‍പ്പെട്ട 22.4495 ഹെക്ടർ സ്ഥലത്തിെൻറ നഷ്്ടപരിഹാര വിതരണം വേഗത്തിലാക്കാനാണ് അദാലത്ത്.
ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് 1114.24 കോടി രൂപ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 253.12 കോടി രൂപ ഭൂമി ഏറ്റെടുക്കലിെൻറ ചുമതലയുള്ള ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ െഡപ്യൂട്ടി കലക്ടറുടെയും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടറുടെയും ജോയൻറ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ചേരാനല്ലൂർ വില്ലേജിലെ ഒമ്പത് ഫയലുകളിൽ ഇതിനകം തീര്‍പ്പാക്കി 12 ഭൂവുടമകള്‍ക്ക് 9.8 കോടി രൂപ വിതരണംചെയ്തു. 0.1395 ഹെക്ടർ സ്ഥലമാണ് ഇവരില്‍നിന്ന് ഏറ്റെടുത്തത്.
വില്ലേജ് അടിസ്ഥാനത്തിൽ അദാലത്ത് നടത്തുന്ന തീയതി, സ്ഥലം സമയം:
ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ വില്ലേജുകള്‍: ഒക്ടോബർ ആറ്- ഫ്രണ്ട്സ് ലൈബ്രറി കുന്നുംപുറം -രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ
ആലങ്ങാട്, വരാപ്പുഴ വില്ലേജുകള്‍: ഏഴ് -സെൻറ് ഫിലോമിനാസ് എല്‍.പി സ്കൂള്‍ ഹാള്‍, കൂനമ്മാവ് -10 മുതല്‍ അഞ്ചുവരെ
വടക്കേക്കര, മൂത്തകുന്നം വില്ലേജുകള്‍: എട്ട് -സര്‍വിസ് സഹകരണ ബാങ്ക് -3131 ഓഡിറ്റോറിയം വടക്കേക്കര -10 മുതല്‍ അഞ്ചുവരെ
കോട്ടുവള്ളി, പറവൂര്‍ വില്ലേജുകള്‍: 11 -എന്‍.എസ്.എസ് കരയോഗം ഹാള്‍, വഴിക്കുളങ്ങര, പറവൂര്‍ - 10 മുതല്‍ അഞ്ചുവരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.