കാഞ്ഞൂർ: ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ പണിയുന്ന പാലം നിർമാണം അവസാന ഘട്ടത്തിൽ. പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി മാറും.
ഒമ്പതു സ്പാനുകളോടെ 289.45 മീറ്റർ നീളവും ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയിലുമാണ് പാലം. അവസാനഘട്ട പ്രവർത്തന ഭാഗമായി കൈവരികളും അപ്രോച് റോഡിലെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 2023 മാർച്ചോടെ തുറന്നുകൊടുക്കാനുള്ള ലക്ഷ്യത്തോടെ ദ്രുതഗതിയിലാണ് പ്രവർത്തനം. 23 കോടിയുടെ സാങ്കേതിക അനുമതിയോടെ 2016ൽ ആരംഭിച്ച നിർമാണം പ്രളയവും ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പിന്മാറിയതും മൂലം മന്ദഗതിയിലായിരുന്നു. അൻവർ സാദത്ത് എം.എൽ.എ അറിയിച്ചതിനെ തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് വീണ്ടും ടെൻഡർ വിളിച്ചാണ് നിർമാണം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.