കൊച്ചി: മരട് നഗരസഭ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ഹൈകോടതിയിൽ ഹരജി. ഒന്ന് മുതൽ 33 വരെ ഡിവിഷനുകളിലും സമീപങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നെട്ടൂർ സ്വദേശി ഇ.എൻ. നന്ദകുമാറാണ് ഹരജി നൽകിയത്.
ഫെബ്രുവരി 18 മുതൽ ജലക്ഷാമം രൂക്ഷമായിട്ടും വാട്ടർ അതോറിറ്റി മരട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ നടപടിയെടുത്തില്ലെന്ന് ഹരജിയിൽ പറയുന്നു. മേഖലയിലെ ജനകീയ സമിതി ചെയർമാനായ ഹരജിക്കാരൻ, ഫെബ്രുവരി 25ന് നഗരസഭ സെക്രട്ടറിക്കും കലക്ടർക്കുമടക്കം പരാതി നൽകിയതാണ്. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.