കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ 313 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടിയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടിയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടിയുമാണ് അനുവദിച്ചത്. എറണാകുളം ജില്ലയിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയായി. റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകളും അനുവദിച്ച പണവും: പിറവത്തെ കാഞ്ഞിരമറ്റം-പൂത്തോട്ട: മൂന്ന് കോടി, അങ്കമാലിയിലെ വേങ്ങൂര്‍ കിടങ്ങൂര്‍: 3.50 കോടി, കൊച്ചി മൗലാനാ ആസാദ് റോഡ് ഡ്രെയിനേജും നടപ്പാതയും ഉള്‍പ്പെടെ നവീകരണം: ഒരു കോടി, ഗുജറാത്തി റോഡ് ഡ്രെയിനേജും നടപ്പാതയും ഉള്‍പ്പെടെ നന്നാക്കാന്‍: 80 ലക്ഷം, തൃപ്പൂണിത്തുറ മിനി ബൈപാസ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം: 1.50 കോടി, കുണ്ടന്നൂര്‍-ചിലവന്നൂര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ മെച്ചപ്പെടുത്താന്‍: 1.50 കോടി, കൊച്ചി കൊച്ചുപള്ളി റോഡ് നവീകരണം: ഒരു കോടി, കൊച്ചി നമ്പ്യാപുരം റോഡ് നന്നാക്കാന്‍ ഒരു കോടി രൂപ, ചേപ്പനം-ചാത്തമ്മ റോഡ് നവീകരണം: 1.50 കോടി.
ഇടപ്പള്ളി-മൂവാറ്റുപുഴ റോഡ് നവീകരണം: ഒരുകോടി, പേരണ്ടൂര്‍ ലാന്‍ഡിങ് റോഡും ഡ്രെയിനേജും: 50 ലക്ഷം, എൻ.ജി.ഒ ക്വാര്‍ട്ടേഴ്സ് ബി.എം.സി റോഡ് റോഡ് ടാറിങ്: ഒരു കോടി, ഇടച്ചിറ വായനശാല റോഡ്: 1.50 കോടി, എ.പി വര്‍ക്കി റോഡ് നവീകരണം: 50 ലക്ഷം, മാപ്രാണം നിലംപതിഞ്ഞി സിവില്‍ സ്റ്റേഷന് റോഡ് ടാറിങ്: 1.50 കോടി, തൃപ്പൂണിത്തുറ ഓള്‍ഡ് എൻ.എച്ച്: നാലു കോടി, തോപ്പുംപടി ജങ്ഷനില്‍ ട്രാഫിക് ഡിവൈഡറുകൾക്ക് 50 ലക്ഷം, പെരുമ്പാവൂര്‍ നമ്പിള്ളി തോട്ടുവ റോഡ്: അഞ്ചു കോടി.
പട്ടിമറ്റം-പള്ളിക്കര റോഡ് നവീകരണം: മൂന്നു കോടി, കോതമംഗലം തൃക്കാരിയൂര്‍-നാടുകാണി റോഡ് മെച്ചപ്പെടുത്തല്‍, കല്‍വെര്‍ട്ട് നിര്‍മ്മാണം, എസ്.എൻ.ഡി.പി കവല കുഞ്ഞുതൊമ്മന്‍ റോഡ് നവീകരണം: അഞ്ചു കോടി, മൂവാറ്റുപുഴയിലെ വാഴക്കുളം-അരീക്കുഴ റോഡ്: 2.6 കോടി, കോതമംഗലം-വാഴക്കുളം റോഡിനും കോഴിപ്പിള്ളി-അടിവാട് മാര്‍ക്കറ്റ് റോഡിനും: അഞ്ചുകോടി, പിറവത്തെ മരിക കോഴിപ്പിള്ളി റോഡിനും മരിക വഴിത്തല ലിങ്ക് റോഡിനും: 2.49 കോടി രൂപ. ഞാറക്കല്‍ റെസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് മന്ദിരം: ഒന്നരക്കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.