കൊച്ചി: വില്ലേജ് ഓഫിസ് മുതൽ സെക്രേട്ടറിയേറ്റ് വരെയുള്ള സർക്കാർ ഓഫിസുകൾ, ഭിന്നശേഷി സുഹൃത്തുക്കൾക്കായുള്ള കൂട്ടായ്മകൾ, സാന്ത്വന സേവനപ്രവർത്തനങ്ങൾ എന്നിങ്ങനെ സമൂഹത്തിെൻറ വിവിധ കോണുകളിൽ രാജീവ് പള്ളുരുത്തിയെ കാണാം. തെൻറ ഇലക്ട്രിക് വീൽചെയറിൽ ഇരുന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി ഇദ്ദേഹം കടന്നുചെല്ലാത്ത അധികാരകേന്ദ്രങ്ങൾ വിരളമാണ്.
20 വർഷംമുമ്പ് സംഭവിച്ച അപകടത്തിലൂടെയാണ് രാജീവ് പള്ളുരുത്തിയുടെ ജീവിതം വീൽചെയറിലേക്ക് മാറ്റപ്പെട്ടത്. പള്ളുരുത്തിയിൽവെച്ച് തടികയറ്റിവന്ന ഓട്ടോറിക്ഷ വഴിയരികിൽ നിൽക്കുകയായിരുന്ന രാജീവിെൻറ ശരീരത്തിലേക്ക് മറിയുകയായിരുന്നു. െനഞ്ചിന് കീഴിലേക്കുള്ള ഭാഗം വാഹനത്തിെൻറ അടിയിലായി. നട്ടെല്ലിന് പരിക്കേറ്റ് വീട്ടിലെ കിടപ്പുമുറിയിൽ അമ്മയുടെ പരിചരണത്തിലായിരുന്നു ഏതാനും വർഷങ്ങൾ. പിന്നീട് തുണയായത് എറണാകുളം ജനറൽ ആശുപത്രി, തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ എന്നിവിടങ്ങളിലെ സേവനമായിരുന്നു. ഇതോടെ കിടപ്പിലായ തന്നെ എഴുന്നേറ്റിരിക്കാൻ പ്രാപ്തരാക്കിയ പാലിയേറ്റിവ് മേഖലയിലേക്കും തന്നെപ്പോലുള്ളവർക്ക് വേണ്ടിയും ജീവിതം സമർപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
തണൽ പാലിയേറ്റിവ് കെയറിെൻറ പരിചരണം ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് അതിെൻറ പ്രവർത്തകനും ഇപ്പോൾ ജില്ല സെക്രട്ടറിയുമായി. ഭിന്നശേഷിക്കാർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും രാജീവ് കേരളത്തിലെ എവിടെയും എത്തി സഹായം നൽകും. സ്വന്തം അനുഭവങ്ങളാണ് തന്നെ ഭിന്നശേഷിക്കാർക്ക് വേണ്ടി ജീവിതം മാറ്റിവെക്കാൻ പ്രേരിപ്പിച്ചതും പ്രാപ്തനാക്കിയതുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
ഇന്ന് സമൂഹം ഭിന്നശേഷിക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ തുടങ്ങിയിട്ടുണ്ടെന്നത് ശുഭസൂചനയാണ്. എ.കെ.ഡബ്ല്യു.ആർ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, കോതമംഗലം പീസ് വാലി വൈസ് ചെയർമാൻ എന്നീ നിലകളിലും വിവിധ ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മകളിലും രാജീവ് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.