കൊച്ചി: പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജിന് നാട് കണ്ണീരോടെ വിടനൽകി.
പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ടു ആറ് മണിയോടെ മൃതദേഹം രാമമംഗലത്തെത്തിയപ്പോൾ നൂറുകണക്കിനാളുകൾ തങ്ങളുടെ ഗ്രാമത്തലവനെ ഒരു നോക്കുകാണാൻ കണ്ണീരോടെ കാത്തുനിന്നിരുന്നു. തുടർന്ന് 6.30ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൃതദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ആദരാഞ്ജലികൾ അർപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെയ്സൺ ജോസഫ്, റീസ് പുത്തിൽവീടൻ, വിൽസൺ കെ. ജോൺ, മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, സാബു കെ. ജേക്കബ്, പിറവം, മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റുമാർ പുത്തൻകുരിശ് ഡിവൈ.എസ്.പി, രാമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
രാത്രി ഏഴോടെ രാമമംഗലം പഞ്ചായത്ത് ഹാളിലെത്തി മൃതദേഹത്തിൽ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് രാത്രി 8.30ന് മൃതദേഹം ഭവനാങ്കണത്തിൽ എത്തിയപ്പോഴും നിരവധി പേർ തേങ്ങലോടെ കാത്തുനിൽപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.