നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകൾ ഹൈകോടതിയിൽ

കൊ​ച്ചി: ത​ങ്ങ​ൾ​ക്കെ​തി​രെ ചേ​ർ​പ്പ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​റി​ച്ച് ഓ​ൺ​ലൈ​ൻ ഷോ​പ്പി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​റി​ച്ച് ഉ​ട​മ​ക​ളാ​യ കെ.​ഡി. പ്ര​താ​പ​ൻ, ഭാ​ര്യ ശ്രീ​ന എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി തി​ങ്ക​ളാ​ഴ്ച ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്റെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

സാ​ങ്ക​ൽ​പി​ക​മാ​യ ആ​രോ​പ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രാ​തി പ്ര​കാ​ര​മാ​ണ് ബ​ഡ്സ് ആ​ക്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നാ​ണ് ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് ആ​രോ​പ​ണം. നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ബ​ഡ്സ് ആ​ക്ട് ബാ​ധ​ക​മാ​കൂ. തൃ​ശൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വ​ത്സ​ൻ എ​ന്ന​യാ​ൾ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തെ തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ഇ.​ഡി ത​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​റി​ച്ച് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags:    
News Summary - Requesting cancellation of the Investment fraud case Highrich owners in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.