മട്ടാഞ്ചേരി: ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കയാക്കിങ് പരിശീലനം സംഘടിപ്പിച്ച് കൊച്ചി താലൂക്കിലെ റവന്യൂ ജീവനക്കാർ. ഇത് മൂന്നാം വർഷമാണ് ക്രിസ്മസ്-പുതുവത്സര ആഘോഷവേളയിൽ താലൂക്ക് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ ഇൻറർ ഡൈവ് അഡ്വഞ്ചർ ടീമിെൻറ സഹകരണത്തോടെ കയാക്കിങ് പരിശീലനം നടത്തുന്നത്.
ഫോർട്ട്കൊച്ചിയിലെ തിരക്കൊഴിഞ്ഞ മൂലങ്കുഴി ബീച്ചിലാണ് പരിശീലനം. മൂലങ്കുഴി ബീച്ചിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.
ഫോർട്ട്കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കയാക്കിങ് പരിശീലനത്തിന് സൗകര്യമൊരുക്കാനുള്ള തയാറെടുപ്പിലാണ് സംഘം. പരിശീലനം സബ് കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസ്, ഇൻസ്പെക്ടർ എൻ.ആർ. അനൂപ്, നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീബ ലാൽ, വിൽഫ്രഡ് മാനുവൽ, ഗോഡ്വിൻ, ഡിക്സൻ, ജോസഫ് ആൻറണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.