അങ്കമാലി: തിങ്കളാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് മൂക്കന്നൂർ പഞ്ചായത്തിലെ കരയാംപറമ്പ്-മുന്നൂർപ്പിള്ളി റോഡ് ‘കുള’മായി. വാഹനങ്ങൾക്കും കാൽനടക്കാർക്കുപോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയായി. 2020ൽ നിർമാണം ആരംഭിച്ച റോഡ് രണ്ടര വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത സ്ഥിതിയായതോടെ യാത്രക്കാർ ദുരിതത്തിലാണ്.
ചെറിയ മഴ പെയ്താൽപോലും റോഡിൽ വെള്ളം കെട്ടി ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. അതിനിടെ റോഡ് നിർമാണം അശാസ്ത്രീയമാകുന്നതും ഇഴഞ്ഞു നീങ്ങുന്നതും എം.എൽ.എയുടെയും മൂക്കന്നൂർ പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് സി.പി.എം പാലിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. അനീഷ് കുറ്റപ്പെടുത്തി.
കരയാംപറമ്പിനും മൂക്കന്നൂരിനുമിടയിൽ ഭരണിപ്പറമ്പ് പാലത്തിൽ വൻ വെള്ളക്കെട്ട് മൂലം ഗതാഗതം സ്തംഭിച്ചതായും അനീഷ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.