കൊച്ചി: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ആറ് ഹോട്ടലുകൂടി പൂട്ടിച്ചു. ലൈസൻസ് ഇല്ലാത്ത രണ്ട് ഹോട്ടലും വൃത്തിഹീനമായ പ്രവർത്തിച്ച നാല് ഹോട്ടലുമാണ് പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഇരുമ്പനം ഗുലാൻ തട്ടുകട, നോർത്ത് പറവൂർ മജ്ലിസ് ഹോട്ടൽ എന്നിവയാണ് പൂട്ടിച്ചത്. വൃത്തിഹീനമായി പ്രവർത്തിച്ച കാക്കനാട് ഷേബ ബിരിയാണി, ഫോർട്ട്കൊച്ചിയിലെ എ വൺ ഹോട്ടൽ, മട്ടാഞ്ചേരിയിലെ കായിയാസ്, സിറ്റി സ്റ്റാർ എന്നിവയാണ് പൂട്ടിച്ചത്.
കാക്കനാട്, പറവൂർ, ഇരുമ്പനം, കൊച്ചി എന്നിവിടങ്ങളിലായി 50 സ്ഥാപനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. 19 സ്ഥാപനത്തിന് പിഴ നോട്ടീസും 11 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കാനും നോട്ടീസ് നൽകി. തുടർ ദിവസങ്ങളിലും രാത്രിയും പകലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ ആദർശ് വിജയ്, നിമിഷ ഭാസ്കർ, ഷംസിയ, സിന്ധ്യ ജോസ്, സിജോ വർഗീസ്, കൃപ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.