പള്ളുരുത്തി: അരൂർ-തുറവൂർ ആകാശപാത നിർമാണ ഭാഗമായി മുന്നൊരുക്കങ്ങൾ നടത്താതെ വാഹനങ്ങൾ കുമ്പളങ്ങിയിലൂടെ കടത്തിവിട്ട് ജനജീവിതം ദുരിതമാക്കുന്ന നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കുമ്പളങ്ങി തെക്കെ അറ്റത്തുനിന്ന് ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച ട്രയൽറൺ വൈകീട്ട് അഞ്ചോടെ കുമ്പളങ്ങി വടക്കേ അറ്റത്ത് എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
ട്രയൽ റൺ തടഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇല്ലിക്കൽ കവലയിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ല പഞ്ചായത്ത് മെംബർ ദീപു കുഞ്ഞുകുട്ടി, ജോൺ അലോഷ്യസ്, ഷിബു തൈക്കൂട്ടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, സൂസൻ ജോസഫ്, ജോസി വേലിക്കകത്ത്, ജോസ് ജിബിൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെബിൻ ജോർജ്, റോജൻ കല്ലഞ്ചേരി, ജിനു വിൽസന്റ്, ജോവിൻ, മനീഷ്, ജോബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.