കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എറണാകുളത്തെ സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ. കോടികളുടെ വികസനം പടിവാതിൽക്കൽ എത്തിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും തെരുവുനായ് വിഹാരകേന്ദ്രമായി മാറിയിരിക്കുന്ന ഇവിടെ കാര്യങ്ങൾ അത്ര ശുഭകരമല്ല. അലഞ്ഞുതിരിയുന്ന നായ്ക്കളെ തുരത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന യാത്രക്കാരുടെ പരാതികളിൽ ഇനിയും ഒരുനടപടിയുമുണ്ടായിട്ടില്ല.
പ്ലാറ്റ്ഫോമുകളിൽ ആളുകളുടെ തിക്കിനും തിരക്കിനും ഇടയിലേക്ക് തെരുവുനായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവ് സംഭവമാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ നായുടെ ആക്രമണത്തിന് ഇരയായേക്കുമെന്നതാണ് സ്ഥിതി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ റെയിൽവേ സ്റ്റേഷനുള്ളിലും പരിസരത്തുമായി നിരവധിയാളുകളാണ് തെരുവുനായുടെ അതിക്രമത്തിന് ഇരയായത്. നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലുള്ള ടിക്കറ്റ് കൗണ്ടർ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
പ്ലാറ്റ്ഫോമിലൂടെ ഓടിയെത്തുന്ന നായ്ക്കൾ കുരച്ചുകൊണ്ട് ആളുകൾക്ക് നേരെ ചാടുന്നത് സ്ഥിരം സംഭവമാണ്. പ്ലാറ്റ്ഫോമുകളിലാണ് കൂട്ടത്തോടെ ഇവയുടെ താമസം. തിരക്കേറിയ സമയങ്ങളിൽ ആളുകൾ നായ്ക്കളെ അറിയാതെ കയറി ചവിട്ടുന്നതും അവ കുരച്ചുചാടുന്നതുമായ സംഭവങ്ങളും നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.