കൊച്ചി: കാണാൻ സുന്ദരമെങ്കിലും കായലിൽ അപകടകരമായി നിറയുകയാണ് ജെല്ലി ഫിഷ്. കടലിൽ വളരുന്ന കടൽചൊറിയെന്ന് വിളിക്കപ്പെടുന്ന ജെല്ലി ഫിഷിനെ അടുത്തിടെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കായലുകളിലും കണ്ടെത്തി. വടക്കൻ ജില്ലകളിൽ ജെല്ലി ഫിഷ് നിറഞ്ഞ് കായലിൽ മത്സ്യബന്ധനം നടത്താനാകാത്ത സ്ഥിതിവരുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്ത് അടുത്തിടെ നടത്തിയ പക്ഷി സർവേക്കിടെ പെരുമ്പളം ബോട്ടുജെട്ടിക്ക് സമീപത്ത് ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സർേവയിൽ പങ്കെടുത്ത ഫോട്ടോഗ്രാഫർ പി.ആർ. രാജീവ് പറഞ്ഞു. തെളിഞ്ഞ വെള്ളമായതുകൊണ്ടാണ് ഇതിനെ കണ്ടെത്താനായത്. പിന്നീട് രണ്ടുവട്ടം ഈ പ്രദേശത്ത് കൂടുതൽ ജെല്ലി ഫിഷിെൻറ സാന്നിധ്യം കണ്ടെത്തി.
പഞ്ഞിക്കെട്ട് ഒഴുകി നടക്കുന്നതുപോലെ തോന്നുമെങ്കിലും തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതാണിത്. ക്രാമ്പിയോനെല്ല ഓർസിനി, അക്രോമിറ്റസ് ഫ്ലജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളിലെ ജെല്ലി ഫിഷാണ് ഇവ. ഒറ്റക്കും കൂട്ടായും ഇവയെ കാണാം. രണ്ടു വർഷം വരെയാണ് ആയുസ്സ്. പൂർണ വളർച്ചയെത്തിയ ജെല്ലിഫിഷ് ഒന്നരക്കിലോയോളം ഉണ്ടാകും.
കരിപ്പട്ടി ചൊറി എന്നാണ് കേരളത്തിൽ അറിയപ്പെടുന്നത്. കേരള തീരത്തെ ജെല്ലി ഫിഷുകൾക്ക് മാരകവിഷം ഇല്ലെങ്കിലും തൊട്ടാൽ ശരീരത്തിൽ ചൊറിച്ചിലും വീക്കവും സൃഷ്ടിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.