കൊച്ചി: അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആന്തരിക അവയവങ്ങൾ കുരുങ്ങുകയും ശ്വാസകോശത്തെയടക്കം ബാധിക്കുകയും ചെയ്ത യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവിതം. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സുഭാഷ് (33) ആണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
ആറ് വർഷം മുമ്പ് ശരണ്യയെ വിവാഹം ചെയ്ത് 60 ദിവസത്തിനുശേഷം ദുബൈയിൽ ജോലിക്ക് മടങ്ങിയതാണ് സുഭാഷ്. ഒന്നര വർഷം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഭാഷിെൻറ നട്ടെല്ല് തകർന്ന് നുറുങ്ങി ഞരമ്പിന് ക്ഷതമേറ്റു.
അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ നിലനിർത്താനായെങ്കിലും ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. ശ്വാസതടസ്സം ശ്രദ്ധയിൽപെട്ട് പരിശോധിച്ചപ്പോഴാണ് കരൾ, വയർ, കുടൽ എന്നിവയെല്ലാം നെഞ്ചിൽ കുരുങ്ങിയെന്ന് മനസ്സിലായത്. വലത് ഭാഗത്തെ ശ്വാസകോശം തകർന്നിരുന്നു. ഒരേയൊരു ശ്വാസകോശത്തിെൻറ പാതിഭാഗത്തിെൻറ ബലത്തിലാണ് ജീവൻ നിലനിന്നിരുന്നത്.
കുടുംബ ഡോക്ടർ കോട്ടക്കൽ പാടപ്പറമ്പ് അഷറഫിെൻറ നിർദേശ പ്രകാരമാണ് സൺറൈസ് ആശുപത്രി കാർഡിയോതൊറാസിക് സർജൻ നാസർ യൂസഫിനെ കണ്ടത്. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കരളും കുടലും വയറുമെല്ലാം ശ്രമകരമായി വേർപെടുത്തിയെടുത്ത് തകരാറുകൾ നേരെയാക്കി. ഇതോടെ ഇരുശ്വാസകോശവും പൂർണതോതിൽ വികസിക്കുകയും ശ്വാസോഛ്വാസം സുഗമമാകുകയും ചെയ്തു. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിെൻറ അടിസ്ഥാനത്തിൽ ഒമ്പതാം ദിവസം സുഭാഷിനെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.