കൊച്ചി: ഞായറാഴ്ച സർവിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 101 സ്വകാര്യ ബസുകള്‍ക്കെതിരെ പരിശോധന റിപ്പോര്‍ട്ട് തയാറാക്കി.
അവധി ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ സര്‍വിസ് മുടക്കുന്നുവെന്ന് ജനപ്രതിനിധികള്‍ ജില്ല വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.
ഞായറാഴ്ച എട്ട് സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍നിന്ന് ആറ് സ്‌ക്വാഡും മൂവാറ്റുപുഴ, എറണാകുളം ആര്‍.ടി.ഒമാരുടെ ഓരോ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 1.35 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.