ത​ങ്ക​പ്പ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

തങ്കപ്പന് ഇനി പീസ് വാലി അഭയമേകും

കോതമംഗലം: പത്തനംതിട്ട സ്വദേശി തങ്കപ്പന് ഇനി പീസ് വാലി അഭയമേകും. ആറ് മാസമായി നെല്ലിക്കുഴി കനാല്‍ പാലത്ത് കാത്തിരിപ്പ് കേന്ദ്രത്തിൽ അന്തേവാസിയായി കഴിഞ്ഞ് വരികയായിരുന്നു തങ്കപ്പനെന്ന എഴുപതുകാരൻ. നന്നെ ചെറുപ്പത്തില്‍ നാട് വിട്ട് കേരളത്തി‍െൻറ വിവിധ പ്രദേശങ്ങളില്‍ കൂലി വേല ചെയ്ത് അവസാനം നെല്ലിക്കുഴി കനാല്‍ പാലത്ത് വന്ന് ചേരുകയായിരുന്നു. ഓട്ടോ തൊഴിലാളികളും നാട്ടുകാരും വിശ്രമത്തിനായി കെട്ടിയുണ്ടാക്കിയ വിശ്രമകേന്ദ്രമാണ് ആറ് മാസമായി ഉപയോഗിച്ച് പോന്നത്.

ഇവിടത്തുകാരുടെ ആവശ്യത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തങ്കപ്പന്‍ സ്വദേശമായ പത്തനംതിട്ടക്ക് പോയിരുന്നെങ്കിലും ബന്ധുക്കളൊ സ്വന്തക്കാരെയോ കണ്ടെത്താൻ കഴിയാതെ തിരികെ എത്തുകയായിരുന്നു. മഴ ശക്തമാവുകയും ശാരീരിക അവശതകള്‍ ഏറുകയും ചെയ്തതോടെ തങ്കപ്പനെ നെല്ലിക്കുഴി പഞ്ചായത്ത് മെംബര്‍ കെ.കെ. നാസറി‍െൻറ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍ കൈ എടുത്ത് ആവശ്യമായ വസ്ത്രങ്ങളും മറ്റും നല്‍കി കോതമംഗലം പൊലീസി‍െൻറ അനുമതിയോടെ നെല്ലിക്കുഴി പീസ് വാലിയിൽ ഏൽപ്പിക്കുകയായിരുന്നു.

സന്നദ്ധ പ്രവര്‍ത്തകരായ ഷാജി കാപ്പുചാലില്‍, ഷെഫീഖ് പാണാട്ടില്‍, മമ്മന്‍ നെടുംപാറ ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Thangappan will now take refuge in peace valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.