പള്ളുരുത്തി: ചെല്ലാനം മേഖലയിലെ കടൽകയറ്റ പ്രശ്നത്തിന് ജനകീയ സമരങ്ങൾ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ കേൾക്കാൻ പോലും സർക്കാർ തയാറല്ലെന്നും കോടികൾ ചെലവിടാൻ കഴിയുന്ന കെ റെയിൽ പോലുള്ള വമ്പൻ വിനാശ വികസന പദ്ധതികളിലാണ് അവരുടെ കണ്ണെന്നും പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ.
കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി രണ്ടുവർഷമായി നടത്തുന്ന സമരത്തിെൻറ രണ്ടാംഘട്ട പ്രഖ്യാപന കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറിയാമ്മ ജോർജ് കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ, ഫാ. ഡോ. ആൻറണീറ്റോ പോൾ, അഡ്വ. തുഷാർ നിർമൽ സാരഥി, പി.വി. വിൽസൺ, വി.ടി സെബാസ്റ്റ്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻകുന്നേൽ, സുജ ഭാരതി, എൻ.എക്സ് ജോയ്, ആൻറണി അറയ്ക്കൽ, ആൻറണി ആലുങ്കൽ, ജാൻസി, കനക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.