ആലുവ: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് തിരിച്ചുനൽകി വ്യാപാരി മാതൃകയായി. ആലുവ ബാങ്ക് കവലയിലെ സിറ്റി ടവറിലെ സ്റ്റൈൽ മെൻസ് ജെൻറ്സ് ബ്യൂട്ടി പാർലർ ഉടമ അൻസാരിയാണ് ഒന്നര പവൻ തൂക്കമുള്ള സ്വർണമാല തിരിച്ചുനൽകിയത്.
ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മാവേലി മെഡിക്കൽ ഷോപ്പ് ജീവനക്കാരി ഷൈബിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഏഴിന് സിറ്റി ടവറിലെ മാവേലി മെഡിക്കൽ ഷോപ്പിൽ വന്നപ്പോളാണ് മാല ഊരിപ്പോയത്. വീട്ടിൽ ചെന്നപ്പോളാണ് സംഭവം അറിഞ്ഞത്. ഇതേതുടർന്ന് വിവരം ഇവിടത്തെ മെഡിക്കൽ ഷോപ് ജീവനക്കാരെ അറിയിച്ചിരുന്നു. ഇക്കാര്യം അവർ അൻസാരിയടക്കമുള്ളവരോട് പറഞ്ഞിരുന്നു.
രാത്രി ഒമ്പതുമണിയോടെയാണ് അൻസാരിക്ക് മാല നിലത്തുകിടന്ന് കിട്ടിയത്. ഇതേ തുടർന്ന് അദ്ദേഹം മെഡിക്കൽ ഷോപ് ജീവനക്കാരെ വിവരം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഷൈബിയെ വിളിച്ചുവരുത്തി, മെഡിക്കൽ ഷോപ് ജീവനക്കാരിയും മുൻ നഗരസഭ കൗൺസിലറുമായ സാജിദയുടെ സാന്നിധ്യത്തിൽ അൻസാരി മാല കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.