ഏറ്റവും ഉയരം കൂടിയ കയർ നിർമിത മഹാബലി വണ്ടർലായിൽ

കൊ​ച്ചി: ഓ​ണ​ക്കാ​ല​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ ക​യ​ർ​കൊ​ണ്ട് നി​ർ​മി​ച്ച, ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ഹാ​ബ​ലി​യു​മാ​യി വ​ണ്ട​ര്‍ല കൊ​ച്ചി. 15 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഈ ​മ​ഹാ​ബ​ലി​യാ​ണ് ഓ​ണ​ക്കാ​ല​ത്ത് വ​ണ്ട​ര്‍ലാ​യി​ലെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ക. വ​ണ്ട​ര്‍ലാ പാ​ര്‍ക്കി​ല്‍ പാ​ർ​ക്ക്‌ ഹെ​ഡ് എം.​എ. ര​വി​കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​യ​ർ​ഫെ​ഡ്‌ വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ർ. സു​രേ​ഷും ടൂ​റി​സം വ​കു​പ്പ്​ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ഷാ​ഹു​ൽ ഹ​മീ​ദും ചേ​ർ​ന്ന് ഇ​ത്​ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. 26 മു​ത​ൽ സെ​പ്​​റ്റം​ബ​ര്‍ മൂ​ന്ന് വ​രെ നീ​ളു​ന്ന വ​ണ്ട​ർ​ലാ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ഹാ​ബ​ലി പ​കി​ട്ടേ​കും. ഇ​തി​നാ​യി വ​ണ്ട​ർ​ലാ​യും ക​യ​ർ​ഫെ​ഡും കൈ​കോ​ർ​ത്തു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ഹാ​ബ​ലി​ക്കു​ള്ള ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റെ​ക്കോ​ഡ് നേ​ടി​യ ഈ ​മ​ഹാ​ബ​ലി​യു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ 14 ദി​വ​സം​കൊ​ണ്ട് മ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് ക​ലാ​കാ​ര​ന്മാ​ർ സൂ​ക്ഷ്മ​ത​യോ​ടെ നി​ർ​മി​ച്ച​താ​ണ്.

Tags:    
News Summary - The tallest rope-built Mahabali Wonderla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.