യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്​ ഉപഭോക്തൃ കോടതി

കൊ​ച്ചി: ടൂ​ർ പ​രി​പാ​ടി അ​വ​താ​ള​ത്തി​ലാ​ക്കി​യ ട്രാ​വ​ൽ ഓ​പ​റേ​റ്റ​ർ ആ​റു​ല​ക്ഷം രൂ​പ യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. പോ​ളി​മ​ർ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളു​മാ​യ മ​റ്റ് മൂ​ന്നു​പേ​രും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജ​ർ​മ​നി​യി​ലെ ഡെ​സ​ൽ​ഡോ​ർ​ഫി​ൽ ന​ട​ക്കു​ന്ന വ്യാ​പാ​ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ന്യൂ​ഡ​ൽ​ഹി​യി​ലെ ഡെ​ൽ​മോ​സ് വേ​ൾ​ഡ് പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ് എ​ന്ന ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി​യെ പ​രാ​തി​ക്കാ​ർ സ​മീ​പി​ച്ച​ത്.

ഒ​രാ​ളി​ൽ​നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യാ​ണ് ട്രാ​വ​ൽ ഓ​പ​റേ​റ്റ​ർ വി​ദേ​ശ​യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യി ജ​ർ​മ​ൻ വി​സ ല​ഭ്യ​മാ​ക്കാ​ൻ ട്രാ​വ​ൽ ക​മ്പ​നി​ക്ക്​ ക​ഴി​ഞ്ഞി​ല്ല. യാ​ത്ര നി​ശ്ച​യി​ക്ക​പ്പെ​ട്ട തീ​യ​തി​ക്ക് ശേ​ഷ​മാ​ണ് വി​സ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​ത്​ സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യും അ​ധാ​ർ​മി​ക വ്യാ​പാ​ര രീ​തി​യു​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റ് തു​ക ട്രാ​വ​ൽ ഏ​ജ​ൻ​സി​ക്ക് വി​മാ​ന​ക്ക​മ്പ​നി ന​ൽ​കി​യെ​ങ്കി​ലും തു​ക പ​രാ​തി​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​ലും എ​തി​ർ​ക​ക്ഷി ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വൈ​ക്കം രാ​മ​ച​ന്ദ്ര​ൻ ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ഉ​പ​ഭോ​ക്തൃ കോ​ട​തി എ​തി​ർ​ക​ക്ഷി​യു​ടെ സേ​വ​ന​ത്തി​ൽ ന്യൂ​ന​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക്ക്​ കൈ​മാ​റി​യ നാ​ല​ര​ല​ക്ഷം കൂ​ടാ​തെ ഒ​ന്ന​ര​ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​വും 15,000 രൂ​പ കോ​ട​തി​ച്ചെ​ല​വും 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​ണ്​ ഉ​ത്ത​ര​വ്​.

Tags:    
News Summary - The trip was interrupted; Six lakhs for the tour operator Consumer court to pay compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.