കിഴക്കമ്പലം: കൂടെയുണ്ടായിരുന്ന പെൺകുട്ടിയുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് പേടിപ്പിക്കാൻ ട്രാൻസ് ഫോർമറിന് മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച് ഭീഷണി മുഴക്കാൻ ശ്രമിച്ച യുവാവിന് പൊള്ളലേറ്റു. ബ്രഹ്മപുരം പടിഞ്ഞാറെ മൂലയിൽ അജ്മൽ സിദ്ദീഖിനാണ് (22) പൊള്ളലേറ്റത്.
വ്യാഴാഴ്ച പുലർച്ച 2.30നാണ് സംഭവം. കിഴക്കമ്പലം വൈദ്യുതി ഓഫിസിന് എതിർവശത്തുള്ള ട്രാൻസ്ഫോർമറിന് മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ച് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെയും അജ്മലിന്റെയും കരച്ചിലും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ട് തൊട്ടടുത്തുള്ള വൈദ്യുതി സെക്ഷൻ ഓഫീസിൽനിന്ന് രാത്രി ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തി പ്രഥമ ശ്രുശ്രൂഷ നൽകി വൈദ്യുതി ബോർഡിന്റെ ജീപ്പിൽ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും മെഡിക്കൽ സെന്ററിലേക്കും മാറ്റുകയായിരുന്നു.
അജ്മൽ സിദ്ദീഖിന്റെ കൈകൾക്കും കഴുത്തിനു താഴെയും അരക്ക് മുകളിലും പൊള്ളലേറ്റിട്ടുണ്ട്. വൈദ്യുതി ട്രിപ്പായതും തെറിച്ച് വീണതുമാണ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെടാൻ കാരണമെന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.