മട്ടാഞ്ചേരി: തൃക്കാക്കരയിൽ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിെൻറ ആഹ്ലാദത്തിൽ തിരുതക്കറിയും വെള്ളയപ്പവും സൗജന്യമായി വിളമ്പി. കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പലണ്ടിമുക്ക് ജങ്ഷനിൽനിന്ന് തുടങ്ങിയ പ്രകടനത്തിനു ശേഷമാണ് തിരുതക്കറിയും അപ്പവും ചുള്ളിക്കലിൽ വിളമ്പിയത്. ജില്ല ജനറൽ സെക്രട്ടറി കെ.എം. റഹിം ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു.
എം.എ. മുഹമ്മദാലി, എ.എം. അയൂബ്, ആർ. ദിനേശ് കമ്മത്ത്, ആന്‍റണി കുരീത്തറ, ബാസ്റ്റിൻ ബാബു, ഷൈല തദേവുസ്, കെ.എ. മനാഫ്, പി.എം. അസ്ലം, പി.ഡി. വിൻസന്‍റ്, സി.എ. ഷമീർ, പി.എസ്. ശംസു, എം.ജി. ആന്‍റണി എന്നിവർ സംസാരിച്ചു.
സ്ഥാനാർഥികൾക്ക് സ്വന്തം ബൂത്തിൽ ലീഡ്
കൊച്ചി: യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് സ്വന്തം ബൂത്തുകളിൽ ലീഡ്. പാലാരിവട്ടത്തെ 50ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് 211 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. വാഴക്കാലായിലെ 140ആം നമ്പർ ബൂത്തിലെ വോട്ടറായിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് ഇതേ ബൂത്തിൽ 54 വോട്ടിന്റെ ലീഡും ലഭിച്ചു.
തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ പരാജയമല്ല - എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്)
തൃപ്പൂണിത്തുറ: ഉപതെരഞ്ഞെടുപ്പുഫലം ഇടതു രാഷ്ട്രീയത്തിെൻറ പരാജയമല്ലെന്നും ജനവിരുദ്ധ നയങ്ങളുടെ ഉപാസകരായ ഭരണപക്ഷത്തിെൻറ നടപടികൾക്കെതിരായ വിധിയെഴുത്താണെന്നും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല സെക്രട്ടറി ടി.കെ. സുധീർകുമാർ പറഞ്ഞു. ജനവിധിയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ലെങ്കിൽ ബംഗാളിലെ അവസ്ഥയാകും ഇക്കൂട്ടരെ കാത്തിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.