'കാക്കനാട്: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ സൗജന്യമായി നൽകുമെന്ന് തൃക്കാക്കര നഗരസഭ. നഗരസഭാധ്യക്ഷ അജിത തങ്കപ്പെൻറ അധ്യക്ഷതയിൽ കൂടിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ആദ്യഘട്ടത്തിൽ 215 വിദ്യാർഥികൾക്കാണ് ഫോൺ നൽകുന്നതെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി പറഞ്ഞു.
43 കൗൺസിലർമാരുടെയും നേതൃത്വത്തിൽ അതത് വാർഡുകളിൽനിന്ന് െതരഞ്ഞെടുക്കുന്ന അർഹരായ അഞ്ച് വിദ്യാർഥികൾക്കുവീതമാണ് ഫോൺ നൽകുക. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളെയാണ് ഇതിന് പരിഗണിക്കുക. കൂടുതൽ വിദ്യാർഥികൾക്ക് ഫോൺ നൽകാൻ മൊബൈൽ ഫോൺ ചലഞ്ച് പദ്ധതിക്കും രൂപം നൽകും.
സ്പോൺസർമാർ വഴി ഫോൺ ലഭ്യമാക്കി അർഹരായ വിദ്യാർഥികൾക്ക് കൈമാറുകയാണ് ലക്ഷ്യം. മുനിസിപ്പൽ പരിധിയിലെ സ്കൂളുകളിലെ അധ്യയന നിലവാരം വിലയിരുത്താൻ പ്രത്യേക സംവിധാനം ഒരുക്കും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനും സ്ഥിരം സമിതി യോഗം തീരുമാനിച്ചു. രാധാമണി പിള്ള, ടി.ജി. ദിനൂപ്, രജനി ജീജൻ, അൻസിയ ഹക്കീം, സുമ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.