കാക്കനാട്: കലക്ടറേറ്റിൽ വെള്ളം ചോരുന്നു, അതും ശുചിമുറിയിലെ വെള്ളം. താഴെ നിലയിൽ ബക്കറ്റും പിടിച്ചുനിൽക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ.
കലക്ടറേറ്റ് ഉൾപ്പെടുന്ന ജില്ല ഭരണസിരാകേന്ദ്രത്തിന്റെ മൂന്നാംനിലയിലെ ടോയ്ലറ്റിൽനിന്നാണ് വെള്ളം ചോരുന്നത്. ഈ വെള്ളം ഒന്നാംനിലയിലെ കലക്ടറേറ്റിലേക്ക് ഒഴുകിയിറങ്ങിയതോടെയാണ് ഉദ്യോഗസ്ഥർ നട്ടംതിരിഞ്ഞത്. നേരത്തേയും പലപ്പോഴായി സമാന ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച സ്ഥിതി രൂക്ഷമാവുകയായിരുന്നു.
തുള്ളികളായി ഒഴുകിയിറങ്ങിയ വെള്ളം കലക്ടറേറ്റിനകത്ത് വിവിധ സെക്ഷനുകളിലേക്ക് പോകുന്ന വഴിയിൽ തളംകെട്ടുന്ന സ്ഥിതിയിലായി.
ശ്രദ്ധിക്കാതെ വരുന്നവർ തെന്നി വീഴാനുള്ള സാധ്യത കൂടി പരിഗണിച്ച് ഉദ്യോഗസ്ഥർ ബക്കറ്റ് സംഘടിപ്പിച്ച് അതിലേക്ക് വെള്ളം ശേഖരിക്കുകയായിരുന്നു.
പിന്നീട് ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാംനിലയിലെ പൊതു ടോയ്ലറ്റിൽനിന്ന് വെള്ളം ചോരുന്നതാണെന്ന് വ്യക്തമായത്.
സംഭവം പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.