കൊച്ചി: സമൂഹത്തില്‍ ഒറ്റപ്പെടുന്ന ട്രാന്‍സ്ജെന്‍ഡർ വിഭാഗം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിൽ കേട്ട് കലക്ടർ ജാഫര്‍ മാലിക്. മോശം പെരുമാറ്റങ്ങളും മാനസിക പീഡനങ്ങളും വരെ അവർ തുറന്നുപറഞ്ഞു. ഏഴു നിറങ്ങള്‍ എന്ന പേരില്‍ കലൂര്‍ റിന്യൂവല്‍ സെൻററില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പായിരുന്നു വേദി. പ്രശ്നങ്ങള്‍ സൂക്ഷ്മമായി കേട്ട കലക്ടർ പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താനും തയാറായി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹികപ്രവര്‍ത്തന വിഭാഗമായ വെല്‍ഫെയര്‍ സര്‍വിസസും (സഹൃദയ) ജില്ല സാമൂഹികനീതി വകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന സമകാലിക പ്രശ്നങ്ങള്‍, ഈ രംഗത്തെ സര്‍ക്കാറിെൻറ വിവിധ പദ്ധതികള്‍, ക്ഷേമപരിപാടികള്‍ എന്നിവയെക്കുറിച്ച് വിശലകനം ചെയ്യാനും അവരുമായി പൊലീസിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ ആശയവിനിമയവുമായിരുന്നു ക്യാമ്പിെൻറ ലക്ഷ്യം.
ട്രാന്‍സ്ജെന്‍ഡര്‍മാരുടെ അവകാശങ്ങളും ആവശ്യങ്ങളും സര്‍ക്കാര്‍ ഗൗരവമായി കാണുെന്നന്ന് കലക്ടർ പറഞ്ഞു. ഈ രംഗത്തെ എൻ.ജി.ഒകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കലക്ടർ മടങ്ങിയത്. വെല്‍ഫെയര്‍ സര്‍വിസസ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ കെ.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
എ.സി.പി ബിജി ജോര്‍ജ്, ജില്ല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിനിധി നവാസ്, ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ േപ്രാജക്ട് ഓഫിസര്‍ ശ്യാമ എസ്. പ്രഭ, സാമൂഹിക പ്രവര്‍ത്തക മായ കൃഷ്ണന്, ഡോ. സി.ജെ. ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ആരോഗ്യവകുപ്പിെൻറ സഹകരണത്തോടെ ട്രാന്‍സ്ജെൻഡറുകൾക്ക് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.