കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വാഹന പാർക്കിങ് ജനോപകാരപ്രദമാക്കാൻ തൃക്കാക്കര നഗരസഭയുടെ അടിയന്തര ഇടപെടൽ. പേരിനൊരു വാഹന പാർക്കിങ് കേന്ദ്രം എന്ന തലക്കെട്ടോടെ ‘മാധ്യമം’പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നഗരസഭ അധികൃതർ നടപടി കൈക്കൊണ്ടത്. നഗരസഭ പാർക്കിങ് കേന്ദ്രത്തിൽ ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന മാലിന്യ സംസ്കരണ ലോറിയും ചെറുവാഹനങ്ങളും തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റാനും അനധികൃതമായി വാഹനം പാർക്ക് ചെയ്ത് മുങ്ങുന്നവരെ കണ്ടത്തി പിഴ ഈടാക്കാനുമാണ് തീരുമാനം.
ഇതിന്റെ ആദ്യപടിയായി പാർക്കിങ് ഭാഗത്തുനിന്ന് മാലിന്യ സംസ്കരണ ചെറുവാഹനങ്ങൾ നീക്കി. അറ്റകുറ്റപ്പണി നടത്തി ലോറികളും മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും നഗരസഭ അധികൃതർ പറഞ്ഞു.
നഗരസഭ പാർക്കിങ് കേന്ദ്രത്തിൽ മാലിന്യ സംസ്കരണ ലോറിയും ചെറുവാഹനങ്ങളും ടാക്സി ഓട്ടോകളും മറ്റും ഇടംപിടിച്ചതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സന്ദർശകരുടെയും ജനപ്രതിനിധികളുടെയും നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കച്ചവടക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാതെ റോഡരികിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.