കാക്കനാട്: ജില്ല ആസ്ഥാനത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ? പോകുന്നതൊക്കെ കൊള്ളാം, വണ്ടി സ്വന്തം ഉത്തരവാദിത്തത്തിൽ വേണം സൂക്ഷിക്കാൻ. ഇല്ലെങ്കിൽ തിരികെ പോകാൻ ഒരു ബാറ്ററി കൂടെ കരുതേണ്ടി വരും. കാക്കനാടും സമീപ പ്രദേശങ്ങളിലുമാണ് വാഹനങ്ങളിൽ നിന്നുള്ള ബാറ്ററി മോഷണം പതിവായി.
ബസുകൾ ഉൾപ്പെടെയുള്ള ഭാര വാഹനങ്ങളിൽ നിന്നാണ് രാത്രി മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കലക്ടറേറ്റിന് സമീപം നിർത്തിയിട്ടിരുന്ന ബസിൽ നിന്നായിരുന്നു 15,000 രൂപയോളം വില വരുന്ന ബാറ്ററികൾ നഷ്ടപ്പെട്ടത്. അതേസമയം പൊലീസിൽ പരാതി നൽകിയാലും നടപടിയുണ്ടാകുന്നില്ലെന്ന് ബസുടമകൾ പറഞ്ഞു. നേരത്തേ പല തവണയും ഇത്തരം സംഭവങ്ങൾ നടന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
ഇത്തരത്തിൽ മോഷ്ടിക്കുന്ന ബാറ്ററികൾ 2000 - 3000 രൂപക്കാണ് ഇലക്ട്രോണിക് കടകളിലും മറ്റും വിൽക്കുന്നതെന്നാണ് വിവരം. ബസുകൾക്ക് പുറമേ ജീപ്പുകൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങളിൽ നിന്നും ബാറ്ററികൾ നഷ്ടപ്പെട്ട സംഭവങ്ങളും നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.