കൊച്ചി: പൊതുസ്ഥലത്തെ മാലിന്യം തള്ളല്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മേയര്‍ എം. അനില്‍കുമാര്‍, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
പൊറ്റക്കുഴി പാലം, ശാസ്ത ടെമ്പിള്‍ റോഡിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളിയ പ്രദേശങ്ങളാണ് തിങ്കള്‍ രാത്രി എട്ടോടെ സന്ദര്‍ശിച്ചത്. ഈ പ്രദേശങ്ങള്‍ കോർപറേഷന്റെയും കൗണ്‍സിലര്‍മാരുടെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ വൃത്തിയാക്കും.
തുടര്‍ന്നും മാലിന്യം തള്ളിയാല്‍ കര്‍ശന ശിക്ഷനടപടി സ്വീകരിക്കും. ഈ പ്രദേശങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാന്‍ വ്യാപാരികള്‍ സന്നദ്ധത അറിയിച്ചു. കൊച്ചി കോർപറേഷന് സെക്രട്ടറി ബാബു അബ്ദുൽ ഖാദര്‍, കൗണ്‍സിലര്‍മാരായ മിനി വിവേര, അഷിത യഹിയ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.