മട്ടാഞ്ചേരി: വേറിട്ട നിർമാണ ശൈലിയുമായി മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനലിന്റെ പണി തുടങ്ങി. യാത്രക്കാർക്ക് ബോട്ടിൽ കയറാൻ കരയിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ‘ബംഗി ജെട്ടി’ (ഫ്ലോട്ടിങ്) എന്ന നൂതന രീതിയാണ് ആവിഷ്കരിക്കുന്നത്. കൊച്ചിയിലെ 32ഓളം വാട്ടർ മെട്രോ ജെട്ടികളിൽ ഏറ്റവും ആകർഷണീയമായിരിക്കും മട്ടാഞ്ചേരി ജെട്ടിയെന്ന് കരുതപ്പെടുന്നു.
കരയിൽനിന്നുള്ള നിർമാണങ്ങളൊഴിവാക്കാനും വേലിയേറ്റ, വേലിയിറക്ക വേളകളിൽ ബോട്ട് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഈ നിർമാണരീതി തെരഞ്ഞെടുത്തത്.
ജെട്ടിക്ക് സമീപം കായലിൽ എക്കൽ വലിയ തോതിൽ അടിഞ്ഞുകൂടാറുണ്ട്. ഇത് ബോട്ട് അടുപ്പിക്കുന്നതിന് തടസ്സമാകുന്നതുകൂടി കണക്കിലെടുത്ത് അത് മറികടക്കുകയെന്ന ലക്ഷ്യവുമുണ്ട്. മെട്രോ ടെർമിനൽ രൂപകൽപനയിലും പ്രാദേശിക വാസ്തുശൈലിയാണ് പ്രയോഗിക്കന്നത്.
2024 ഓണസമ്മാനമായി മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ പ്രവർത്തനസജ്ജമാകുമെന്നാണ് കെ.എം.ആർ.എൽ അധികൃതർ പറയുന്നത്.
ക്രസൻറ് കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ കരാർ. 24 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.